പുല്‍പ്പള്ളി: കൃപാലയ സ്പെഷല്‍ സ്കൂളില്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ ഉദ്ഘാടനം ചെയ്തു.
സിസ്റ്റര്‍ ടെസീന, സിസ്റ്റര്‍ ആന്‍സീന, ടി.യു. ഷിബു, ജോസഫ് കരിക്കേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂളിന് സമീപം 25 സെന്റിലാണ് പൂക്കൃഷി നടത്തിയത്.
അത്തം പിറന്നതോടെ പൂക്കള്‍ വാങ്ങുന്നതിന് ആളുകള്‍ വിദ്യാലയത്തില്‍ എത്തുന്നുണ്ട്.